നിങ്ങളുടെ അപ്പവും മീനും കൊണ്ടുവരിക, ബാക്കിയെല്ലാം ദൈവം ചെയ്യട്ടെ.
നിങ്ങളുടെ സംഭാവനയെക്കുറിച്ചു അറിയേണ്ടതെല്ലാം
നിങ്ങളുടെ സംഭാവന ഞങ്ങളുടെ ഈ ഉദ്യമത്തിൽ ഉണ്ടാക്കുന്ന മാറ്റം വളരെ വലുതാണ്.
നികുതി ഇളവ് ലഭ്യമാകുന്ന നിങ്ങളുടെ സംഭാവനകൾ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഉറപ്പാക്കുന്നു.
'ദി ചോസെൻ' ആഗോളതലത്തിൽ ലഭ്യമാക്കുന്നു.
600 വ്യത്യസ്ത ഭാഷകളിൽ വിവർത്തനം ചെയ്യുന്നു.
എല്ലാവർക്കും സൗജന്യം ആയി ലഭിക്കുന്നു.
ചോദ്യങ്ങൾ
തീർച്ചയായും സുരക്ഷിതമാണ്. നിങ്ങളുടെ സംഭാവനയുടെ സുരക്ഷ ഞങ്ങൾ വളരെ ഗൗരവമായാണ് കാണുന്നത്. നിങ്ങളുടെ സാമ്പത്തിക വിവരങ്ങൾ പൂർണ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ വളരെ പ്രശസ്തവും സുരക്ഷിതവുമായ പേയ്‌മെൻ്റ് പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമുകൾ ആണ് ഉപയോഗിക്കുന്നത്.മാത്രമല്ല, നിങ്ങളുടെ ഓൺലൈൻ ഇടപാടുകൾ എൻക്രിപ്റ്റ് ചെയ്യുകയും പരിരക്ഷിക്കുകയും ചെയ്യുന്നത് ഇപ്പോൾ നിലവിലുള്ള അതിസുരക്ഷാ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ്.
അതെ, 'കം ആൻഡ് സീ' യിലേക്കുള്ള നിങ്ങളുടെ സംഭാവനകൾക്ക് നികുതിയിളവ് ലഭിക്കും. ഒരു രജിസ്റ്റർ ചെയ്ത നോൺ പ്രോഫിറ്റ് സ്ഥാപനമെന്ന നിലയിൽ, ഞങ്ങളുടെ കാമ്പെയ്‌നുകളിൽ ലഭിക്കുന്ന എല്ലാ സംഭാവനകൾക്കും ഞങ്ങൾ നികുതിയിളവ് ലഭിക്കുന്ന രസീതുകൾ നൽകുന്നു. നിങ്ങളുടെ സ്ഥലവും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയുള്ള നിർദ്ദിഷ്ട വിശദാംശങ്ങൾക്ക് ദയവായി നിങ്ങളുടെ ടാക്സ് അഡ്വൈസറുമായി ബന്ധപ്പെടുക.
തീർച്ചയായും. മറ്റാരും അറിയാതെ സംഭാവന നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ കാമ്പെയ്‌നിലേക്ക് സംഭാവന ചെയ്യുന്നത് വഴി നിങ്ങൾക്കത് ചെയ്യാം. നിങ്ങളുടെ സ്വകാര്യത ഞങ്ങൾക്ക് പ്രധാനമാണ്, നിങ്ങളുടെ ഐഡൻ്റിറ്റി വെളിപ്പെടുത്താതെ ഞങ്ങളെ പിന്തുണയ്ക്കാനുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പിനെ ഞങ്ങൾ മാനിക്കുന്നു.
തീർച്ചയായും സാധിക്കും.നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും സോഷ്യൽ നെറ്റ്‌വർക്കുകളുമായും ഈ കാമ്പെയ്ൻ ഷെയർ ചെയ്യാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ദൈവ വചനം പ്രചരിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണ, വളരെയധികം പ്രേക്ഷകരിലേക്ക് എത്താനും "ദി ചോസെൻ " മലയാളം ഓഡിയോ ഓവർഡബ് യാഥാർത്ഥ്യമാക്കാനും ഞങ്ങളെ സഹായിക്കുന്നു.
പണ സംഭാവനകൾക്കപ്പുറം ഭാഗമാകാൻ നിരവധി മാർഗങ്ങളുണ്ട്. നിങ്ങൾക്ക് ഞങ്ങളുടെ കമ്മ്യൂണിറ്റി ഇവൻ്റുകളിൽ പങ്കെടുക്കാനും, സോഷ്യൽ മീഡിയയിലെ ഞങ്ങളുടെ പ്രവർത്തങ്ങങ്ങളില് ചേർന്ന് പ്രവർത്തിക്കാനും 'ദി ചോസെൻ', 'കം ആൻഡ് സീ ' എന്നിവയ്ക്കുവേണ്ടി സംസാരിക്കുവാനും കഴിയും. നിങ്ങളുടെ പങ്കാളിത്തവും ഉത്സാഹവും ഞങ്ങളുടെ ഈ ദൗത്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു.
അതെ, നിങ്ങളുടെ സംഭാവനയ്ക്ക് നികുതിയിളവ് ലഭിക്കുന്ന രസീത് ലഭിക്കും. നികുതി ആവശ്യങ്ങൾക്കായി ഡോക്യുമെൻ്റേഷൻ നൽകേണ്ടതിൻ്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ടു സംഭാവന നൽകിയതിന് ശേഷം ആവശ്യമായ രസീത് നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.
നിങ്ങളുടെ സംഭാവനയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, donate@comeandseefoundation.org എന്ന വിലാസത്തിൽ ഞങ്ങളുടെ സപ്പോർട്ടിങ് ടീമിനെ ബന്ധപ്പെടുക .നിങ്ങളുടെ സംഭാവന പ്രോസസ്സ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കാനും ഞങ്ങൾ കൂടെയുണ്ടാവും.
ഏതെങ്കിലും കാരണവശാൽ, ഫണ്ട് റെയ്‌സിംഗ് ലക്ഷ്യത്തിൽ എത്തിയില്ലെങ്കിൽ, സമാഹരിച്ച ഫണ്ടുകൾ "ദി ചോസെൻ" ഓഡിയോ ഓവർഡബ് നിർമ്മിക്കുന്നതിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾക്കായി തുടർന്നും ഉപയോഗിക്കും. ലക്ഷ്യത്തിലെത്തുന്നത് പ്രധാനമാണെങ്കിലും, നമ്മൾ സമാഹരിക്കുന്ന ഏതൊരു തുകയും ഈ പദ്ധതി ഒരു യാഥാർത്ഥ്യമാക്കുന്നതിലേക്കു നമ്മളെ കൂടുതൽ അടുപ്പിക്കും.
അതെ, നിങ്ങളുടെ സപ്പോർട്ടിനുള്ള ഞങ്ങളുടെ അഭിനന്ദനത്തിൻ്റെ അടയാളമായി ആനുകൂല്യങ്ങളുടെ ഒരു ലിസ്റ്റ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങളുടെ സംഭാവന നിലയ്ക്കനുസരിച്ച്, എക്‌സ്‌ക്ലൂസീവ് ബിഹൈൻഡ് ദി സീൻസ് , ഡിജിറ്റൽ ഡൗൺലോഡുകൾ, ഉൽപ്പന്നങ്ങൾ, കൂടാതെ "ദി ചോസെൻ" സീരീസുമായി ബന്ധപ്പെട്ട പ്രത്യേക ഇവൻ്റുകളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ എന്നിവ പോലുള്ള ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം.
കം ആൻഡ് സീ ഫൗണ്ടേഷൻ ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഫൗണ്ടേഷനാണ്. നികുതിയിളവ് ലഭിക്കുന്ന നിങ്ങളുടെ സംഭാവനകൾ ' ദി ചോസെൻ' സീരിസിന്റെ ഉത്പാദനം, വിവർത്തനം,വിപണനം എന്നിവയെ സഹായിയ്ക്കാൻ ഉപയോഗിക്കുന്നു.
"പേ ഇറ്റ് ഫോർവേഡ്" എന്നത് എയ്ഞ്ചൽ സ്റ്റുഡിയോയ്‌ക്ക് പണമടയ്‌ക്കാനുള്ള ഒരു ഓപ്‌ഷണൽ രീതിയാണ്. ഇത് ഏയ്ഞ്ചൽ സ്റ്റുഡിയോയുടെ പ്രവർത്തങ്ങൾക്ക് സഹായമാകും, കൂടാതെ അതിൻ്റെ ഒരു ഭാഗം 'ദി ചോസെൻ' സീരീസിന് വേണ്ടി ഉപയോഗിക്കുന്നു.
നിങ്ങളുടെ "പേ ഇറ്റ് ഫോർവേഡ്" സബ്‌സ്‌ക്രിപ്‌ഷനുകളും പേയ്‌മെൻ്റുകളും നടക്കുന്നത് ഏഞ്ചൽ സ്റ്റുഡിയോ ആപ്പ് വഴിയാണ്. ഏഞ്ചൽ സ്റ്റുഡിയോ ആണ് അതെല്ലാം കൈകാര്യം ചെയ്യുന്നത്. നിങ്ങൾക്ക് ആവശ്യമുള്ള കാലമത്രയും നിങ്ങളുടെ നിലവിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ തുടരാവുന്നതാണ്. "പേ ഇറ്റ് ഫോർവേഡ്" സംബന്ധിച്ച ഏത് ചോദ്യങ്ങളും എയ്ഞ്ചൽ സ്റ്റുഡിയോയിലേക്ക് അയച്ചു കൊടുക്കുന്നതായിരിക്കും.
ശ്രദ്ധിക്കുക: "പേ ഇറ്റ് ഫോർവേഡ്" സബ്‌സ്‌ക്രിപ്‌ഷനുകൾ പുതിയ ചോസെൻ ആപ്പിൽ പ്രവർത്തിക്കില്ല , മാത്രമല്ല അവ സംഭാവനയായി 'കം ആൻഡ് സീ' ഫൗണ്ടേഷനിലേക്കു വരികയുമില്ല. ഏഞ്ചൽ സ്റ്റുഡിയോയിലേക്കുള്ള പേ ഇറ്റ് ഫോർവേഡും , കം ആൻഡ് സീ ലേക്കുള്ള സംഭാവനയും വ്യത്യസ്തങ്ങളായ ഇടപാടുകൾ ആണ്.
ദയവായി റിലാക്സ് ചെയ്യൂ, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. കുറച്ചു കൺഫ്യൂഷനുകൾ ഉണ്ടെന്നു ഞങ്ങളും മനസ്സിലാക്കുന്നു. പക്ഷെ ഇതാണ് കാരണങ്ങൾ:
ചോസെൻ ഉൾപ്പെടെ ഒന്നിലധികം പ്രോജക്ടുകളുള്ള ഒരു പ്ലാറ്റ്ഫോമാണ് എയ്ഞ്ചൽ സ്റ്റുഡിയോസ്. ദി ചോസെൻ സീരീസ് ആരംഭിക്കാൻ സഹായിച്ചത് എയ്ഞ്ചൽ സ്റ്റുഡിയോസ് ആണെന്ന് മാത്രമല്ല അവരില്ലാതെ ഈ സീരിസ് ഉണ്ടാകുമായിരുന്നില്ല.എയ്ഞ്ചൽ സ്റ്റുഡിയോസിന്റെ ഫണ്ടിംഗ്, പേയ്‌മെൻ്റ് എന്നിവയ്ക്കായി ഏറ്റവും അധികം ഉപയോഗിക്കുന്നത് 'പേ ഇറ്റ് ഫോർവേഡ് പേയ്‌മെൻ്റ് ' രീതി ആണ്. അതുവഴി ലഭിക്കുന്ന പേയ്‌മെന്റിന്റെ ഒരു ഭാഗം 'ദി ചോസെൻ' -ലേക്ക് പോകുന്നു.
'ചോസെൻ' എന്നത് വേറൊരു കമ്പനിയാണ്. പുതിയ 'ദി ചോസെൻ' ആപ്പിന്റെ ഉടമസ്ഥാവകാശമുള്ള 'കം ആൻഡ് സീ' എന്ന ഒരു നോൺ പ്രോഫിറ്റ് കമ്പനിയുമായി ഞങ്ങൾ വിതരണ പങ്കാളിത്തം രൂപീകരിച്ചു.
'ദി ചോസെൻ' ആപ്പ് വഴി നിങ്ങൾ 'കം ആൻഡ് സീ' ഫൗണ്ടേഷനിലേക്കു സംഭാവനകൾ അയക്കുമ്പോൾ അതിന്റെ 90% 'ദി ചോസെൻ' സീരീസിന്റെ പുതിയ സീസണുകൾ എപ്പിസോഡുകൾ നിർമ്മിക്കുന്നതിലേക്കായി പോകുന്നു. ബാക്കി 10% 'കം ആൻഡ് സീ' ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കും നിലനില്പിനും ആയി ഉപയോഗിക്കുന്നു.